കാസര്‍കോട്: (www.evisionnews.in)ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ കലക്‌ട്രേറ്റില്‍ എഡിഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തദ്ദേശഭരണസ്ഥാപനങ്ങളും മറ്റു വിവിധ വകുപ്പുകളും പ്രധാന പങ്കുവഹിക്കണം. പഞ്ചായത്ത്, വാര്‍ഡ്തല യോഗങ്ങള്‍ ചേര്‍ന്ന് ബോധവത്ക്കരണപ്രവര്‍ത്തനവും പ്രതിരോധ പ്രവര്‍ത്തനവും കാര്യക്ഷമമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മലമ്പനി ബാധിതരുടെ എണ്ണം കൂടുതലായി കാണാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജനുവരിയില്‍ 18 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണയായി വേനല്‍കാലത്ത് രോഗികളുടെ എണ്ണം കുറവാണ്. രോഗികളായ അന്യസംസ്ഥാന തൊഴിലാളികളുമായുള്ള സമ്പര്‍ക്കം കൂടി വരുന്നതും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി യോഗം വിലയിരുത്തി. അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ വേണ്ട രീതിയില്‍ നടക്കാത്തതിനാല്‍ ഇവര്‍ക്കിടയിലുളള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് ഡിഎംഒ പറഞ്ഞു.
ഇത്തരം തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കണം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതും വെളളം കെട്ടി നില്‍ക്കുന്നതും രോഗകാരികളായ കൊതുക് പെരുകുന്നതിനിടയാക്കുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, ചെങ്കള ഭാഗങ്ങളില്‍ മലമ്പനി പരത്തുന്ന കൊതുകുകള്‍ പെരുകുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. താഴേക്കിടയിലുളള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഈ മാസം കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേര്‍ക്കാനും സ്‌കൂള്‍ കുട്ടികളെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളികളാക്കാനും യോഗം തീരുമാനിച്ചു. ഡിഎംഒ പി. ഗോപിനാഥന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ എം സി വിമല്‍രാജ്, ഇ. മോഹനന്‍, ആയുര്‍വേദ ഡിഎംഒ താരാദാസ്, വിവിധ വകുപ്പ്തല ഓഫീസര്‍മാര്‍ സംബന്ധിച്ചു.
keywords : kasargod-maleria-fever-control-strong
Post a Comment
0 Comments