കാഞ്ഞങ്ങാട്: (www.evisionnews.in) കാസര്‍കോട് ജില്ലയില്‍ എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ച് ഒരു മരണം. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാലോ കാര്യോട്ട്ചാലിലെ ബാലകൃഷ്ണന്റെ മകന്‍ ബ്രിജേഷ് (31) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന ബ്രിജേഷ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവാവിനെ എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ചതായി തെളിഞ്ഞത്.
ഇതോടെ ആരോഗ്യവിഭാഗം അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ ചെറിയ പനി വന്നാല്‍ ഉടന്‍ തന്നെ രക്ത പരിശോധന അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദ്ദേശം.
Keywords: District, HI NI, one death, Chittarikkal police station, Manglore, Gulf, Health department
Post a Comment
0 Comments