ദില്ലി: (www.evisionnews.in) ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ സ്വാധീനമുള്ള മേഖലകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞു. രാവിലെ മന്ദഗതിയിലാണ് വോട്ടെടുപ്പ് ആരംഭിച്ചതെങ്കിലും 11 മണിയോടെ ബൂത്തുകള്‍ സജീവമായി. ഒരു മണിക്ക് മുമ്പ് തന്നെ 36 ശതമാനം പേര്‍ വോട്ടുചെയ്തു. മൂന്ന് മണിയോടെ പോളിംഗ് ശതമാനം 51ന് മുകളിലേക്ക് ഉയര്‍ന്നു. 2013ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിലെ ആവേശം പോളിംഗ് ബൂത്തകളില്‍ ദൃശ്യമായി.
പോളിംഗ് ശതമാനം ഉയര്‍ന്നത് അനുകൂലമാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടു. അതേസമയം മാറ്റത്തിന്റെ സൂചനയാണ് ഇതെന്ന് ആം ആദ്മി പ്രതികരിച്ചു. അമ്പത് മണ്ഡലങ്ങളിലെങ്കിലും ശക്തമായ മത്സരം കാഴ്ചവെച്ചുവെന്ന് കോണ്‍ഗ്രസും അവകാശപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി പണവും മദ്യവും നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. വോട്ടെടുപ്പിനിടെ പദയാത്ര നടത്തി കിരണ്‍ ബേദി പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയും ഉയര്‍ന്നു.
അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ ചേരികള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് പറഞ്ഞ് ആം ആദ്മി പാര്‍ടി ജനങ്ങളെ ഭയപ്പെടുത്തിയെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ഭേദി കുറ്റപ്പെടുത്തി. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് വോട്ടെടുപ്പ് അല്‍പ നേരം വൈകിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അപമാനിച്ചെന്ന ആരോപണവുമായി ന്യൂദില്ലി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നൂപുര്‍ ശര്‍മ്മ രംഗത്തെത്തി. ഇന്ത്യാഗേറ്റില്‍ വെച്ച് തന്നെ അപമാനിച്ചുവെന്നാണ് നൂപുര്‍ ശര്‍മ്മയുടെ പരാതി.
വടക്കുകിഴക്കന്‍ ദില്ലിയിലും കിഴക്കന്‍ ദില്ലിയിലുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സെന്‍ട്രല്‍ ദില്ലിയില്‍ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. ന്യൂനപക്ഷ സ്വാധീനമുള്ള ചില മണ്ഡലങ്ങളിലും പോളിംഗ് ശതമാനം താരതമ്യേന കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം വര്‍ഗീയ സംഘര്‍മുണ്ടായ തൃലോക്പുരിയില്‍ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിടുന്ന ദില്ലിയിലെ മണ്ഡലങ്ങളിലും കൂടുതല്‍ പേര്‍ വോട്ടുചെയ്തു. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വോട്ടിംഗ് യന്ത്രങ്ങള്‍ 70 മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. പത്താം തിയതിയാണ് വോട്ടെണ്ണല്‍.
keywords : delhi-vote-complete-63%-polling
Post a Comment
0 Comments