Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത്: അടുത്ത സാമ്പത്തിക വര്‍ഷം 61.17 കോടിയുടെ വികസനപദ്ധതികള്‍

കാസര്‍കോട് (www.evisionnews.in): സേവന-ഉല്‍പ്പാദന മേഖലകള്‍ക്കു ഊന്നല്‍ നല്‍കി 2015-16 വര്‍ഷം 61.17 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്‍കി. പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചര്‍ച്ച നടത്തി. 

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ഗ്രാമസഭയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന കമ്മിറ്റികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും വിവിധ തലത്തിലുളള കമ്മിറ്റികളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുളള നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ മേല്‍ത്തട്ട് നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുമാണ് പദ്ധതികള്‍ രൂപീകരിക്കുന്നത്. 

പൊതുവിഭാഗത്തില്‍ 217951000 രൂപയും പ്രത്യേക ഘടകസമിതി (എസ്.സി.പി) വിഭാഗത്തില്‍ 5,71,42,000 രൂപയും പട്ടികവര്‍ഗ്ഗ ഉപപദ്ധതി (ടിഎസ്പി)ക്ക് 21260000 രൂപയും റോഡിതര വിഭാഗങ്ങളില്‍ 4,37,59,000 രൂപയും റോഡ് വിഭാഗത്തിന് 27,16,84,000 രൂപയുമാണ് വിവിധ മേഖലകള്‍ക്കായി തുക നീക്കിവെച്ചത്. വര്‍ക്കിങ്ങ് ഗ്രൂപ്പ്, സ്‌പെഷ്യല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി വിഭവ സമാഹരണം സംബന്ധിച്ച വിവരങ്ങള്‍ തയ്യാറാക്കിയത്. 

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മത്സ്യബന്ധനം, ദാരിദ്ര്യ ലഘൂകരണം, പട്ടികജാതി വികസനം,പട്ടികവര്‍ഗ്ഗ വികസനം, സാമൂഹ്യസേവനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, ശുചിത്വം, പൊതുമരാമത്ത്, പാര്‍പ്പിടം തുടങ്ങി മേഖലകളില്‍ സമഗ്രമായ വികസനം ഉദ്ദേശിച്ചുളളതാണ് 2015-16 വര്‍ഷത്തെ പദ്ധതികള്‍. നടപ്പ് വര്‍ഷത്തെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ മുന്‍ഗണന നല്‍കും. 

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ നാലാം വര്‍ഷ പദ്ധതിയാണ് അടുത്ത വര്‍ഷം നടപ്പാക്കുന്നത്. ഗ്രാമസഭയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി ജനാര്‍ദ്ദനന്‍,ഓമന രാമചന്ദ്രന്‍, കെ. സുജാത, മമതാദിവാകര്‍, , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പാദൂര്‍ കുഞ്ഞാമുഹാജി, പ്രമീള സി. നായ്ക് ഹരീഷ് പി. നായര്‍, സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. മുംതാസ് ഷുക്കൂര്‍, എ.കൃഷ്ണന്‍, മുംതാസ് സമീറ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ്ങ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod-dist-panchayath-next-year-core-formation-of-policies

Post a Comment

0 Comments

Top Post Ad

Below Post Ad