ഡല്‍ഹി (www.evisionnews.in): അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നാളെ എഎപി സര്‍ക്കാര്‍ അധികാരമേല്‍ക്കും. കെജ്രിവാളിനൊപ്പം ആറു പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ഏഴുപേരുടെയും പട്ടിക ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനു കൈമാറി. മന്ത്രിസഭയിലെ മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ഉപമുഖ്യന്ത്രിയാകും.
കഴിഞ്ഞ എഎപി സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളിലുള്‍പ്പെട്ട സോംനാഥ് ഭാരതിയും രാഖി ബിദ്്‌ലാനും മന്ത്രിസഭയിലില്ല. സതീന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര തൊമാര്‍, സന്ദീപ് കുമാര്‍, അസിം അഹമ്മദ് ഖാന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. സതീന്ദര്‍ ജെയിന്‍ മാത്രമാണ് കഴിഞ്ഞ തവണ മന്ത്രിസഭയിലുണ്ടായിരുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. അണ്ണാ ഹസാരെയെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കു മൂലം പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയ്ക്ക് എല്ലാ ഭാവുകങ്ങളും ഹസാരെ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവരെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കെജ്രിവാളും സിസോദിയയും നേരിട്ടു കണ്ട് ക്ഷണിച്ചിട്ടുണ്ട്. ഇവരും പങ്കെടുക്കാനിടയില്ല. സാധാരണക്കാര്‍ ചടങ്ങിനെത്തുന്നതിനാണ് പാര്‍ട്ടി പ്രധാന്യം നല്‍കുന്നതെന്ന് സിസോദിയ പറഞ്ഞു.
Keywords: newdelhi-aravind-kejrival-maneesh-
Post a Comment
0 Comments