ന്യൂഡല്‍ഹി: (www.evisionnews.in) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യാവിഷനോട് പറഞ്ഞു. എഎപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.കഴിഞ്ഞ തവണ ത്രികോണ മത്സരമാണ് ഡല്‍ഹി കണ്ടതെങ്കില്‍ ഇക്കുറി പ്രചാരണം അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലില്ല. ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്നാണ് ഒടുവിലത്തെ അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍.
കെജ്രിവാള്‍ വീണ്ടും ഡല്‍ഹി ഭരിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ വിധിയെഴുതുമ്പോള്‍ ഡല്‍ഹിയുടെ വിധിയറിയാന്‍ ഒരു ദിനം മാത്രം ബാക്കി. പതിവു പോലെ പാര്‍ട്ടിക്കുളളിലെ ഉള്‍പോരുകളോടെയായിരുന്നു ബിജെപി പ്രചാരണത്തിന്റെ തുടക്കം. മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ട മുതിര്‍ന്ന നേതാക്കളെ വെട്ടി പാര്‍ട്ടിയെ ഏറെ വിമര്‍ശിച്ചിരുന്ന കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് ഭിന്നത രൂക്ഷമാക്കി. എങ്കിലും മോദി പ്രഭാവവും അമിത്ഷായുടെ തന്ത്രങ്ങളും പാര്‍ട്ടിക്ക് അനുകൂലമായി. ആദ്യഘട്ട സര്‍വേകള്‍ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എഎപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൂടുമാറി ബിജെപിയില്‍ എത്തിയെങ്കിലും പ്രചാരണം അവസാനിക്കുമ്പോള്‍ എഎപിയേക്കാള്‍ ഏറെ പിന്നിലാണ് ബിജെപി.
അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ബിജെപിയുടെ തുറുപ്പുചീട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടി തെറ്റിയെങ്കിലും ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പോസ്റ്റര്‍ തൊട്ട് ഫണ്ട് വിവാദം വരെ വേട്ടയാടിയിട്ടും എഎപിയുടെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. 40 ല്‍ അധികം സീറ്റ് നേടി കെജ്രിവാള്‍ ഡല്‍ഹി പിടിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രചാരണത്തിന് മുന്‍പ് ത്രികോണ മത്സരമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. എഎപി, ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ പോലും കോണ്‍ഗ്രസ് പരമാര്‍ശങ്ങളില്ല. സോണിയയും രാഹുലും റാലികള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ വിജയിക്കുമെന്ന് പാര്‍ട്ടിക്കു പോലും വിശ്വാസമില്ല. കഴിഞ്ഞ തവണത്തെ എട്ടു സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമോയെന്ന് കാത്തിരുന്നു കാണാം.
Keywords: Delhi, AAP, Kejrival, BJP, party, congress, evisionnews.in, Congress, Sonia, Rally
Post a Comment
0 Comments