Type Here to Get Search Results !

Bottom Ad

ഇങ്ങനെയൊക്കെ ചെയ്യാമോ: ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വി ആഘോഷിച്ച് സോഷ്യല്‍ മീഡിയ

evisionnews
               (ശരീഫ് കരിപ്പൊടി)(www.evisionnews.in) ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍  ആംആദ്മി പാര്‍ട്ടി അഭിമാന  വിജയം നേടിയത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയയും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ ഒഴുകുകയാണ്. അഭിമാന വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെയും കനത്തി തിരിച്ചടി നേരിടേണ്ടിവന്ന ബിജെപിയെയും കോണ്‍ഗ്രസിനെയും ലക്ഷ്യം വെച്ചുള്ള ഹാസ്യചിത്രങ്ങളടങ്ങിയ പോസ്റ്റുകളാണ് വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും വ്യാപകമാകുന്നത്.



ദേശീയ പര്‍ട്ടിയായ ബിജെപിക്കും കോണ്‍ഗ്രസിനും കനത്ത കൊട്ടുമായാണ് ന്യൂജനറേഷന്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നത്. (www.evisionnews.in)കെജ്രിവാളിന്റെ വിജയത്തില്‍ സോഷ്യല്‍ മീഡിയ പണികൊടുത്തവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രോഹുല്‍ ഗാന്ധി, കിരണ്‍ ബേദി തുടങ്ങിയവരാണ് പ്രധാനികള്‍. ഹാസ്യാത്മകമായി ചിത്രീകരിച്ച ഒത്തിരിയൊത്തിരി പോസ്റ്റുകളാണ് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രത്യക്ഷപ്പെടുന്നത്(www.evisionnews.in). 
എന്തൊക്കെ ബഹളങ്ങളായിരുന്നു..., പേരെഴുതിയ ഷര്‍ട്ട്... ഘര്‍വാപസി... മന്‍ കീ ബാത്... അച്ചെ ദിന്‍... ഒബാമേടെ മൂട്... എന്ന് നാടോടിക്കാറ്റിലെ തിലകന്റെ ഡയലോഗിനോട് ചേര്‍ത്ത് ഫേസ്ബുക്കില്‍ കളിയാക്കുന്നു. വേട്ടയാടിപ്പിടിച്ച 'മോഡി'ക്കുട്ടിയുമായി കെജ്രിവാള്‍ കാടിറങ്ങുന്ന മോര്‍ഫ് ചെയ്ത ചിത്രവും ഇങ്ങനെ ഒക്കെ ചെയ്യാമോ... ഉള്ളില് സങ്കടം ഉണ്ട്‌ട്ടോ എന്ന് നിരാശയും വേദനയും നിറഞ്ഞ മോഡിയുടെ മുഖവും ഫേസ്ബുക്കില്‍ പ്രചരിക്കുകയാണ്. തുവാല കൊണ്ട് കണ്ണുതുടക്കുന്ന പ്രധാനമന്ത്രിയുടെയും സങ്കടം കടിച്ചുപിടിച്ചിരിക്കുന്ന സോണിയയുടെയും രാഹുലിന്റെയും പടവും ഞമ്മളും ആപ്പിലാകുമോ എന്ന് ദുഖം പങ്കിടുന്ന സുരേഷ് ഗോപിയുടെ ചിത്രം വരെ ഫേസ്ബുക്ക് കളിയാക്കലിന് വളമാക്കുന്നു.
(www.evisionnews.in)ചരിത്ര പരാജയം നേടിയ കോണ്‍ഗ്രസിനെ കണക്കിന് കളിയാക്കുന്ന പോസ്റ്റുകളും ഫേസ്ബുക്കില്‍ ഇടം പിടിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പൊരുതിത്തോറ്റു... രണ്ടാം സ്ഥാനം നഷ്ടമായത് വെറും മൂന്ന് സീറ്റുകള്‍ക്ക്, അക്ഷരത്തില്‍ തോറ്റു... അക്കത്തില്‍ പൂജ്യം എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് കോണ്‍ഗ്രസിനെ കളിയാക്കാന്‍ ആപ്പുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
താമരവിരിയുന്നത് ചെളിക്കുളത്തിലാണ്. താമര വിരിയാന്‍ മാത്രം ചളിക്കുളമല്ല ഡല്‍ഹി, മോദി ലക്ഷങ്ങള്‍ ചെലവിട്ട് കുപ്പായത്തില്‍ പേരെഴുതി... കെജ്രിവാള്‍ ഒന്നും ചെലവാക്കാതെ തന്റെ പേര് ജനമനസില്‍ എഴുതിവച്ചു...., ചൂലെടുത്തവന് ചൂലാല്........ തുടങ്ങിയ പോസ്റ്റുകള്‍ കൊണ്ടാണ് (www.evisionnews.in)ബിജെപിയെ കൊട്ടുന്നത്. ആംആദ്മിയുടെ വിജയം ജനങ്ങളുടെ വിജയമായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ ആശയത്തെ ചിത്രികരിച്ചു കൊണ്ടാണ് പല പോസ്റ്റുകളും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്നത്. ഡല്‍ഹിയുടെ ഭൂപടത്തില്‍ ചിതറിക്കിടക്കുന്ന താമരകളെ ചൂലെടുത്ത് തൂത്തുവാരുന്ന കെജ്രിവാളിനെയാണ് (www.evisionnews.in)അതിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. ഡല്‍ഹിയില്‍ ചൂലുയര്‍ന്നു... സ്വച്ഛ് ഭാരത് ആംആദ്മി ഏറ്റെടുത്തു..., ഇനി ഡല്‍ഹിയിലെ മുഴുവന്‍ പ്രതിപക്ഷത്തിനും സഞ്ചരിക്കാന്‍ ഒരു നാനോ കാര്‍ മതിയാകും..., ബിജെപിക്ക് ഏറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്.. കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെന്ന് ബിജെപി.. രണ്ടുപേരുടെയും കരണത്തടിയെന്ന് ജനങ്ങള്‍... തുടങ്ങിയവയാണ് രാഷ്ട്രീയ ലോകത്തെ ചിന്തിപ്പിക്കുന്ന മറ്റു പോസ്റ്റുകള്‍. 



Keywords:Delhi-facebook-post-delhi-congress-whatsapp-bjp-aamadmi-socialmedia
Tags

Post a Comment

0 Comments

Top Post Ad

Below Post Ad