Type Here to Get Search Results !

Bottom Ad

ഡല്‍ഹി: പ്രചരണരംഗം കീഴടക്കി എഫ്എം റേഡിയോകള്‍


ഡല്‍ഹി: (www.evisionnews.in)   ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണോപാധിയാണ് എഫ്എം റേഡിയോകള്‍. റേഡിയോ പരസ്യങ്ങള്‍ക്ക് പ്രമുഖ പാര്‍ട്ടികള്‍ ചിലവഴിക്കുന്നത് കോടികളാണ്. ഹോര്‍ഡിങ്ങുകളാണ് മറ്റൊരു പ്രചരണോപാധി.
സ്വന്തമായി വാഹനമുള്ളവരാണ് ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ നല്ലൊരു പങ്കും. ഇവരിലേക്കെത്തിച്ചേരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ഉപയോഗിക്കുന്നത് എഫ്എം റേഡിയോ പരസ്യങ്ങളാണ്. പത്ത് കോടിയോളം രൂപയാണ് പ്രമുഖ പാര്‍ട്ടികള്‍ റേഡിയോ പരസ്യത്തിനായി നീക്കി വെച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെയും കിരണ്‍ ബേദിയുടെയും അഭ്യര്‍ഥനകളാണ് ബിജെപി ഉപയോഗിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അഭ്യര്‍ഥനയും വോട്ട് ഇത്തവണ ചൂലടയാളത്തില്‍ തന്നെയെന്ന സാധാരണക്കാരുടെ വാക്കുകളും ആം ആദ്മി പാര്‍ട്ടിയുടെ റേഡിയോ പരസ്യത്തില്‍ കേള്‍ക്കാം.
കഴിഞ്ഞ തവണ ഷീലാ ദീക്ഷിത് റേഡിയോപരസ്യത്തിലൂടെ കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ഥിച്ചെങ്കില്‍ ഇത്തവണ നേതാക്കളുടെ ശബ്ദം കൈപ്പത്തിക്കായി കേള്‍പ്പിക്കുന്നില്ല. ഡല്‍ഹിയെ വികസിപ്പിച്ചത് കോണ്‍ഗ്രസ് എന്ന പഴയ പല്ലവി പാട്ടിലൂടെ കേള്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചും വോട്ടര്‍മാരെ പാര്‍ട്ടികള്‍ ആകര്‍ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ക്ഷണിച്ചു കൊണ്ട് സഞ്ചരിക്കുന്ന വാഹനം ബിജെപി രംഗത്തിറക്കിയിട്ടുണ്ട്.
വോട്ടുറപ്പിക്കാന്‍ സകല തന്ത്രങ്ങളും പയറ്റുകയാണ് രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍.



Keywords: Delhi, MF radio, election, BJP, capital city
Tags

Post a Comment

0 Comments

Top Post Ad

Below Post Ad