Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ ആം ആദ്മി അധികാരമേറ്റു

evisionnews.in


ഡല്‍ഹി: (www.evisionnews.in) ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. കനത്ത പനിയെ അവഗണിച്ചായിരുന്നു ചടങ്ങിന് കെജ്രിവാള്‍ എത്തിയത്. ധനം, വൈദ്യുതി വകുപ്പിന്റെ ചുമതലയും കെജ്രിവാള്‍ വഹിക്കും. കഴിഞ്ഞ വര്‍ഷം അധികാരം ഉപേക്ഷിച്ച അതേ ദിവസമാണ് വീണ്ടും എഎപി അധികാരത്തില്‍ എത്തുന്നതെന്ന പ്രത്യേകതയും ചടങ്ങിന് ഉണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ചടങ്ങിന് എത്തേണ്ടതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. കെജ്രിവാളിനൊപ്പം ആറ് പേര്‍ മന്ത്രിമാരായി അധികാരമേറ്റു. മനീഷ് സിസോദിയ, സതീന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര തൊമാര്‍, സന്ദീപ് കുമാര്‍, അസിം അഹമ്മദ് ഖാന്‍എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ഉപമുഖ്യന്ത്രിയാകും. 40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരുന്നത്.





Keywords: Delhi, Aam Admi, www.evisionnews.in get thrown, Kejrival, Maneesh sisodiya, Lf.gov. Najeeb Jang
Tags

Post a Comment

0 Comments

Top Post Ad

Below Post Ad