Type Here to Get Search Results !

Bottom Ad

ചിത്താരിയില്‍ വീട് കയറി അക്രമിച്ച കേസ്: വാറണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികളെയും അയല്‍വാസിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ വാറണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ചിത്താരിയിലെ ദാമോദര്‍ റാവു (63), ഭാര്യ വിജയ, അയല്‍വാസിയായ സദാനന്ദ എന്ന ബാബു എന്നിവരെ ആക്രമിച്ച കേസിലെ പ്രതികളായ സിഎച്ച് സഹദ്, സുറോബ് അഹമ്മദ്, സനദ്, ഫയാസ്, അഹമ്മദ് സാദിഖ് അലി, ഷക്കീല്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കോടതി പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു. 

2013 ആഗസ്റ്റ് 9നാണ് കേസിനാസ്പദമായ സംഭവം. ദാമോദര്‍ റാവുവിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘം അടുക്കളയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ദാമോദര്‍ റാവുവിനെ വടി കൊണ്ട് അടിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യ വിജയയെ മര്‍ദ്ദിച്ചു. ബഹളംകേട്ടെത്തിയ അയല്‍വാസിയായ സദാനന്ദയ്ക്കും അക്രമത്തില്‍ പരിക്കേറ്റു. 

സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ഏതാനും പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതേ സമയം സഹദ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.


Keywords: Kasaragod-kanhangad-court-war rend-attack

Post a Comment

0 Comments

Top Post Ad

Below Post Ad