കാഞ്ഞങ്ങാട്: (www.evisionnews.in) റാണിപുരം പന്തിക്കാല്‍ കൂളിയാര്‍ കൊച്ചി വീട്ടിലെ ബാലകൃഷ്ണനെ (37) കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഝാര്‍ഖണ്ഡ് ചൈബന്യ ജില്ലയിലെ ബാസടോളി സ്വദേശിയായ ശിവ ഖണ്ഡത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ശിവയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തത്.
കോടതി മുറിയില്‍ എത്തിച്ചപ്പോള്‍ തന്നെ ശിവ പരാക്രമവും തുടങ്ങിയിരുന്നു. കോടതി നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ ബഹളം വെച്ച ശിവയെ പോലീസ് ബലമായി പിടിച്ച് വരാന്തയിലേക്ക് കൊണ്ടുപോവുകയും ഇരുകൈകളും വിലങ്ങ് കൊണ്ട് ബന്ധിച്ച് മറ്റൊരു മുറിയില്‍ ഇരുത്തുകയും ചെയ്തു. റിമാന്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ശേഷം ശിവയെ ഹൊസ്ദുര്‍ഗ് ജയിലിലേക്ക് മാറ്റി. ഝാര്‍ഖണ്ഡില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ കൊടുംക്രിമിനലാണ് ശിവയെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് ശിവ ബാലകൃഷ്ണനെ കൊലപ്പെടുത്തിയത്. മദ്യത്തിനും കഞ്ചാവിനും അടിമയായ ശിവ വീട്ടിലെ സ്ഥിരം കുഴപ്പക്കാരനാണെന്നും കഞ്ചാവിനു വേണ്ടി പണം കിട്ടാതെ വരുമ്പോള്‍ അക്രമാസക്തനാകാറുണ്ടെന്നും പോലീസ് പറയുന്നു.
Keywords: Court room, killer, sound, Parakramam, evisionnews.in, Kasaragod, Shiva Prasad
Post a Comment
0 Comments