കാഞ്ഞങ്ങാട് (www.evisionnews.in): കരാറുകാരന്റെ ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്. പാണത്തൂര്‍ പരിയാരത്തെ ഷാജി എന്ന ഉദയനെയാണ് (33) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി മൂന്ന് വര്‍ഷ കഠിന തടവിനും 5000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കരാറുകാരനായ പരിയാരത്തെ ഹമീദിനെ(50)ആസിഡൊഴിച്ച് പൊള്ളലേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഉദയന്‍. 2006 നവംബര്‍ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടുപറമ്പിലെ കിണറിന് സമീപം കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹമീദിന്റെ ദേഹത്ത് ഉദയന്‍ ആസിഡൊഴിക്കുകയായിരുന്നു.
ഹമീദിന്റെ നിലവിളികേട്ട് ഭാര്യ അസ്മ ഓടിയെത്തിയപ്പോള്‍ ഹമീദ് വീണ്കിടന്ന് പിടയുന്നതാണ് കണ്ടത്. അപ്പോഴേക്കും ഉദയന്‍ കടന്നുകളഞ്ഞിരുന്നു. വിവരമറിഞ്ഞ് പരിസരവാസികളും ഓടിയെത്തി. ഉടന്‍ തന്നെ ഹമീദിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പാണത്തൂരില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളിയായിരുന്നു പ്രതി ഉദയന്‍. കരാറുകാരനായ ഹമീദും ഉദയനും തമ്മില്‍ ചില കാര്യങ്ങളെ ചൊല്ലി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് സംഘ ട്ടനം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് പിന്നീട് ആസിഡാക്രമണത്തില്‍ കലാശിച്ചത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഹമീദിന്റെ മൊഴി രേഖപ്പെടുത്തിയ രാജപുരം പോലീസ് ഉദയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Keywords: Kasaragod-kanhangad-court-order-acid-attackbyacid
Post a Comment
0 Comments