കാസര്‍കോട് (www.evisionnews.in): പ്രമാദമായ സഫിയ വധക്കേസിലെ സാക്ഷികളായ എസ്‌ഐ ഉള്‍പ്പെടെ രണ്ടു പോലീസുകാര്‍ക്കെതിരെ അറ്‌സ്റ്റു വാറന്റ്. കര്‍ണ്ണാടക ഗോവ അതിര്‍ത്തിയിലെ ചെട്ടിക്കുളം സ്‌റ്റേഷനിലെ എസ്‌ഐ മഞ്ചുനാഥ, പോലീസ് കോണ്‍സ്റ്റബിള്‍ പാണ്ഡുരംഗ എന്നിവര്‍ക്കെതിരെയാണ് ജില്ലാ സെഷന്‍സ് കോടതി എംജെ ശക്തിധരന്‍ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്.
കേസിലെ ഒന്നാംപ്രതി മാസ്തിക്കുണ്ടിലെ കെസി ഹംസയുടെ കാര്‍ കടത്തിവിട്ട മജോളി ചെക്കുപോസ്റ്റിലെ രേഖ തിരുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ സാക്ഷികളാണ് ഇരുവരും. വിചാരണയുടെ ഭാഗമായി കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റൊരു സാക്ഷിയായ ആദൂര്‍ എഎസ്‌ഐ രാഘവനെ കോടതി കഴിഞ്ഞ ദിവസം വിസ്തരിച്ചു.
Keywords: Kasaragod-safiya-murdercase-court-order-arrest-warrend
Post a Comment
0 Comments