തിരുവനന്തപുരം:(www.evisionnews.in)സിനിമയിലെ തെറികളും അശ്ളീല പ്രയോഗങ്ങളും കേട്ട് ഇനി പൊട്ടിച്ചിരിക്കുകയോ കയ്യടിക്കുകയോ വേണ്ടി വരില്ല. ഇത്തരം വാക്കുകൾ മുറിച്ചു മാറ്റാൻ മൂർച്ചയേറിയ കത്രികയുമായി സെൻസർ ബോർഡ് ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.
അശ്ളീലവും അസഭ്യവുമായ പതിമൂന്നോളം ഇംഗ്ളിഷ് പദപ്രയോഗങ്ങൾക്കും പതിനഞ്ചോളം ഹിന്ദി വാക്കുകൾക്കുമാണ് സെൻസർ ബോർഡ് കടിഞ്ഞാണിട്ടിരിക്കുന്നത്. ഇത്തരം വാക്കുകൾ ഉണ്ടായാൽ ബീപ് ശബ്ദം ഉപയോഗിക്കുകയോ മുറിച്ചു മാറ്റുകയോ വേണം. മുഴുവന്‍ ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും എല്ലാ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും ഈ നിര്‍ദ്ദേശമടങ്ങിയ നോട്ടീസ് കൈമാറിയതായി സെന്റട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചെയർമാൻ പഹ് ലജ് നിഹാലനി പറഞ്ഞു. ടെലിവിഷൻ, ഇന്റർനെറ്റുകളിൽ നഗ്നതാ പ്രദർശനം അതിരു വിടുന്നതായി കാണുന്നു. ഇതിനും നിയന്ത്രണം വേണം. പല ടിവി ഷോകളും നഗ്നതാ പ്രദർശനമായി മാറി. ടെലിവിഷൻ ലൈവ് പരിപാടികളിലും അശ്ളീലതയുടെ അതിപ്രസരമുണ്ടെന്നും ചെയർമാൻ പറഞ്ഞു.
keywords : cinema-bad-words-gudbye-censer-board
Post a Comment
0 Comments