കാസര്‍കോട്: (www.evisionnews.in) കാസര്‍കോടിന്റെ ആദരണീയനായ ഖാസിയും സമസ്ത പണ്ഡിതനുമായ സി.എം ഉസ്താദിന്റെ ദുരൂഹ മരണത്തിന് ഇന്നേക്ക് അഞ്ചാണ്ട് തികയുന്നു. എന്നാല്‍ ഏജന്‍സികള്‍ മാറി മാറി അന്വേഷിച്ചിട്ടും മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും മാറിയിട്ടില്ല.
ഫെബ്രുവരി 15നാണ് വീടിന് അര മൈല്‍ ദൂരെ ചെമ്പരിക്ക കടുക്കക്കല്ലിനോട് ചേര്‍ന്ന് കടലില്‍ മരിച്ച നിലയില്‍ കണ്ടത്. തികച്ചും ആശങ്കാജനകമായ സംഭവത്തെ ഒട്ടും ഗൗനിക്കാതെ സ്വഭാവികമെന്നും സ്വയം മരിച്ചതാകാമെന്നും വിധിയെഴുതാന്‍ ലോക്കല്‍ പോലീസ് കാട്ടിയ തിടുക്കം.
അന്ന് തന്നെ പ്രതിഷേധങ്ങള്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഒരു ദേശം ഒന്നടങ്കം നേഞ്ചറ്റിയ ചെമ്പരിക്ക ഖാളിയാര്‍യെ ദാരുണമായി കൊലപ്പെടുത്തിയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഇന്നും വിശ്വസിക്കുന്നത്.
ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒട്ടനവധി സംഭവങ്ങളും മൊഴികളും ഉണ്ടായിട്ടും സക്രിയമായ അന്വേഷണത്തിന് വിധേയമാക്കാതെ ലോക്കല്‍ പോലീസിന്റെ പോക്ക് യഥാവിധിയല്ലെന്ന് കാണിച്ച് സുന്നീവിദ്യാര്‍ത്ഥി സംഘടനയും നാട്ടുകാരും പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പിന്നീട് 2010 മാര്‍ച്ച് ഏഴിനാണ് ക്രൈംബ്രാഞ്ചിന് കേസ് വിടുന്നത്.
ഐ.ജി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയിരുന്നു. അതിനിടയില്‍ കേസ് മാര്‍ച്ച് 24ന് സി.ബി.ഐക്ക് വിട്ടത്. എന്നാല്‍ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല.
ഇതിനിടയില്‍ ഖാസി സ്വയം മരിച്ചതാണെന്ന സി.ബി.ഐ റിപ്പോര്‍ട്ട് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രത്യേക ടീമിനെക്കൊണ്ട് കേസ് പുനരന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐസ്.ഐ.ടി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ടെത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഉടന്‍ പുനരന്വേഷണം ഉണ്ടാകുമെന്നും മുന്‍കേന്ദ്രമന്ത്രി ഇ.അഹമ്മദടക്കമുള്ളവര്‍ അറിയിച്ചിരുന്നതായും സംസാരമുണ്ടായിരുന്നു.
അന്നത്തെ ഡി.വൈ.എസ്.പി ഹബീബുറഹ്മാന്റെ ചില പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ കേസില്‍ ഉടന്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും രാഷ്ട്രീയ കക്ഷി നേതാക്കളും വിവിധ വകുപ്പുകളെയും മറ്റു ഉദ്യോഗസ്ഥന്മാരെയും കണ്ടിട്ടുണ്ട്. സത്യം ഒരിക്കല്‍ എന്തുതന്നെയായും പുറത്തുവരുമെന്ന വിശ്വാസത്തിലാണ് ഉസ്താദിനെ സ്‌നേഹിക്കുന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും.
---(ശരീഫ് കരിപ്പൊടി)
Keywords: Khazi, death, five years, Chembarikka, DYSP Habeebru Rahman,
Post a Comment
0 Comments