Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ നാദാപുരം സന്ദര്‍ശനം മാറ്റിവെച്ചു


കോഴിക്കോട്: (www.evisionnews.in) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാദാപുരത്ത് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു. അക്രമസംഭവങ്ങളില്‍ ബിജെപി പ്രവര്‍ത്തകനെ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റി വെച്ചത്.
അതേസമയം വടകരയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. വടകര ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലാകും സര്‍വകക്ഷിയോഗം ചേരുക. രാവിലെ 11 മണിക്കാണു യോഗം ചേരുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സാമൂഹ്യക്ഷേമഫനീതി മന്ത്രി എം.കെ മുനീര്‍, കൃഷി മന്ത്രി കെ.പി മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.


Keywords: Chief Minister, Umman Chandy, BJP Harthal, Vadakara, Nadapuram, P.K KUnhalikkutti, M.K MUneer, K.P Mohanan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad