Type Here to Get Search Results !

Bottom Ad

ക്ലാസ് കട്ട് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ചെന്ന് ആരോപണം

ബാംഗ്ലൂര് (www.evisionnews.in): ക്ലാസ് കട്ട് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ചെന്ന് ആരോപണം. ബ്ലാംഗ്ലൂരിലെ സ്‌കൂളില്‍ ഒന്‍പതിലും പത്തിലും പഠിക്കുന്ന 12 വിദ്യാര്‍ത്ഥികളാണ് ആരോപണമുന്നയിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ വാര്‍ഡനാണ് തല മൊട്ടയടിപ്പിച്ചതെന്നാണ് ആരോപണം. എന്നാല്‍ കുട്ടികളുടെ തലയില്‍ താരനും പേനും ഉണ്ടായിരുന്നതിനാലാണ് തല മൊട്ടയടിച്ചതെന്ന് വാര്‍ഡന്‍ മൊഴി നല്‍കി.

എന്നാല്‍ കുട്ടികള്‍ ക്ലാസില്‍ കയറാത്തതിനുള്ള ശിക്ഷയായാണ് തല മൊട്ടയടിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ക്ലാസില്‍ കയറാത്തതിന് ശിക്ഷിക്കുമെന്ന് വാര്‍ഡന്‍ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാര്‍ഡന്‍ ശിക്ഷ നടപ്പാക്കിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞയാഴ്ചയും ഇവര്‍ ക്ലാസില്‍ കയറിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

evisionnews


Keywords: Banglore-class-cut-school-student-warden-police-motta-punishment

Post a Comment

0 Comments

Top Post Ad

Below Post Ad