കാസര്‍കോട്: (www.evisionnews.in) കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ പാസു വാങ്ങാനാണെന്നു പറഞ്ഞ് സ്‌കൂളില്‍ നിന്നു പോയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഏരിയാലിലെ ഖലീലിന്റെ മകനുമായ അറഫാത്തി (14)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് സഹോദരി റുക്‌സാന നല്‍കിയ പരാതി പ്രകാരം കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ അറഫാത്ത് ഉച്ചയ്ക്ക് ബസിന്റെ പാസിനായി പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നുവെന്ന് പറയുന്നു. അതിനുശേഷം വീട്ടിലോ സ്‌കൂളിലോ തിരികെ എത്തിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
Keywords: K.S.R.T.C pass, student, pass, Deli Sa'adiyya English medium school, Arafath, Home
Post a Comment
0 Comments