ബീജിങ്: (www.evisionnews.in) നഴ്സുമാരുടെ അശ്രദ്ധ കാരണം നവജാത ശിശു പൊക്കിള്‍ കൊടിയോട് കൂടി തറയില്‍ വീണ് മരിച്ചു. കുഞ്ഞിന്റെ മാതാവിന് സിസേറിയന്‍ നടത്തുവാന്‍ മാറ്റുന്ന തിരക്കില്‍ നഴ്സുമാര്‍ പ്രസവം അറിയാതെ പോയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്. ഗര്‍ഭ പാത്രത്തില്‍ നിന്ന് പുറത്തു വന്ന കുഞ്ഞ് തലയിടിച്ച് തറയില്‍ വീഴുകയായിരുന്നു.
ചൈനയിലെ ലിയാങ് സിറ്റിക്കാരിയായ ഷാങ് ഷോ എന്ന നാല്‍പത്തഞ്ചുകാരിക്കാണ് ഡോക്ടറുടെയും നഴ്സുമാരുടെയും അനാസ്ഥ കാരണം തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. ഏഴു മാസം ഗര്‍ഭിണിയായിരുന്ന ഇവരെ വെള്ളം പുറത്തു പോവുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിസേറിയന്‍ നടത്തുന്നതിനായി വീല്‍ചെയറില്‍ കൊണ്ടു പോവുന്നതിനിടയില്‍ പ്രസവം നടന്ന് കുഞ്ഞ് താഴെ വീഴുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അമ്മയില്‍ നിന്ന് തെറിച്ച് വീണപ്പോളും പൊക്കിള്‍ കൊടി ബന്ധം വേര്‍പ്പെട്ടിട്ടില്ലാത്ത കുഞ്ഞിനെ കാണാതെ നഴ്സുമാര്‍ വീണ്ടും വീല്‍ചെയര്‍ ഉന്തുമ്പോള്‍ കുഞ്ഞിനെ വലിച്ചിഴക്കുന്ന രംഗങ്ങളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. അല്‍പ നിമിഷങ്ങള്‍ക്ക് ശേഷമാണ് രക്തമൊഴുകുന്നത് നഴ്സുമാരുടെ ശ്രദ്ധയില്‍ പെടുന്നത്.
ഷാങ് ഷോയെ അശ്രദ്ധമായി വീല്‍ ചെയറിലിരുത്തിയ നഴ്സുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും സിസേറിയന്‍ നിര്‍ദേശിച്ച ഡോക്ടറെയും സസ്പെന്‍ഡ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും ഡോക്ടറുടെ പരിചയക്കുറവാണ് ദുരന്തമുണ്ടാക്കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: Delivery, nurse, child, dead, evsionnews.in, china, action, siserian,
Post a Comment
0 Comments