ബദിയടുക്ക (www.evisionnews.in): കര്‍ണാടകയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന ഒരു ലോഡ് കോഴി പിടികൂടി. ശനിയാഴ്ച രാവിലെ പെര്‍ള ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് കോഴി കടത്ത് പിടികൂടിയത്.
മിനിലോറിയില്‍ 48 പെട്ടികളിലായാണ് കോഴികളെ കടത്തി കൊണ്ടുവന്നത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വില്‍പന നികുതി അധികൃതര്‍ 92,200 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടുകൊടുത്തു.
Keywords: Kasaragod-badiyadukka-chicken-load-lorry-police
Post a Comment
0 Comments