ബീജിങ്: (www.evisionnews.in) ചൈനയില്‍ മുസ്‌ലിം പുരോഹിതരെ സര്‍ക്കാര്‍ തെരുവില്‍ നൃത്തം ചെയ്യിപ്പിച്ചു. ചൈനയില്‍ മുസ്‌ലിം വിശ്വാസികള്‍ ഏറെയുള്ള സിന്‍ജിയാങിലെ ഇമാമുമാര്‍ക്ക് മുകളിലാണ് സര്‍ക്കാറിന്റെ നടപടി. ഒപ്പം ഇസ്ലാം വിശ്വസത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ ഏറ്റുചൊല്ലാനും അവരെ നിര്‍ബന്ധിച്ചതായി ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ മതം പഠിപ്പിക്കില്ല, പ്രാര്‍ത്ഥന ആത്മാവിന് ദോഷമാണ്, തങ്ങളുടെ വരുമാനം കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍നിന്നാണ്. രാജ്യത്തിന്റെ സമാധാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഇവരെ നൃത്തം ചെയ്യിപ്പിച്ചത്. അധികാരികള്‍ പറയിപ്പിച്ച കമ്യൂണിസ്റ്റ് പ്രതിജ്ഞകള്‍. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സിന്‍ജിയാങില്‍ ചൈനീസ് ഭരണകൂടം നടത്തുന്ന മതി വിരുദ്ധ നീക്കങ്ങള്‍ മേഖലയില്‍ ആഭ്യന്തര സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.
Keywords: Beijing, Chaina, Muslim, Imam, Commjnist, Uygoor
Keywords: Beijing, Chaina, Muslim, Imam, Commjnist, Uygoor
Post a Comment
0 Comments