Type Here to Get Search Results !

Bottom Ad

കാശെല്ലാം പല വഴിക്ക് പോയി; ക്രോര്‍പതിയായി മാറിയ ഈ യുവാവിനിപ്പോള്‍ മാസശമ്പളം ആറായിരം രൂപ

ഗയ: (www.evisionnews.in)  2011ല്‍ സോണി ടിവിയിലെ ജനപ്രിയ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതിയുടെ അഞ്ചാം സീസണിലെ ജേതാവായി കോടീശ്വരനായി മാറിയ ബിഹാറിലെ വിദൂര ഗ്രാമമായ മോതിഹാരി സ്വദേശി സുശീല്‍ കുമാര്‍ ഇപ്പോള്‍ ജീവിക്കുന്നത്  ക്രോര്‍പതി ആവുംമുമ്പ് എന്തായിരുന്നോ അതേ അവസ്ഥയിലാണ്.  
കമ്പ്യൂട്ടര്‍ ഓപറേറ്ററുടെ പാര്‍ട് ടൈം ജോലി. മാസം ആറായിരം രൂപ ശമ്പളം. കിട്ടിയ കാശില്‍ ഭൂരിഭാഗവും പല വഴിക്ക് പോയെന്ന് പറയുന്നു, ബി.എഡ് ഉള്ളതിനാല്‍ വല്ല സ്കൂളിലും അധ്യാപകനാവാന്‍ പറ്റുമോ എന്ന ആലോചനയിലാണ് സുശീല്‍ ഇപ്പോള്‍. 

2011ലാണ് സുശീല്‍ ക്രോര്‍പതിയായത്. അഞ്ചു കോടി രൂപയായിരുന്നു സമ്മാന തുക. നികുതികള്‍ കഴിഞ്ഞ് 3.6 കോടി രൂപ കൈയില്‍ കിട്ടി. മാതാപിതാക്കള്‍ക്കും നാല് സഹോദരങ്ങളുമൊത്ത് താമസിച്ചിരുന്ന വീട് മാറ്റി പണിയാന്‍ കുറേയധികം കാശ് ചെലവായി. അമ്മയുടെ പേരില്‍ പരിസരത്ത് കുറച്ച് സ്ഥലം വാങ്ങിച്ചു. കുറച്ചു കൃഷി ഭൂമിയും വാങ്ങി. സഹോദരമാര്‍ക്ക് വരുമാനമൊന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് ബിസിനസിനു വേണ്ടി കുറേ പണം ചെലവായി. ബാക്കി കാശില്‍ കുറച്ച് ബാങ്കില്‍ നിക്ഷേപിച്ചു. നാല് പശുക്കളെ വാങ്ങി. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ നാല് വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ കുറേയേറെ പണം ആ വഴിക്കു പോയി. വീടുണ്ട് എന്നത് ശരിയാണ്. കൃഷി മൊത്തം നഷ്ടമായിരുന്നു. സഹോദരന്‍മാരുടെ ബിസിനസ് മോഹം കുറച്ചു നാള്‍ കൊണ്ട് ചീറ്റിപ്പോയി. 
ബാങ്കിലുള്ള കാശിന്റെ പലിശയാണ് ഇപ്പോള്‍ പ്രധാന വരുമാന മാര്‍ഗം. നാല് പശുക്കളുടെ പാല്‍ വില്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആയതിനാല്‍, വീണ്ടും പഴയ കമ്പ്യൂട്ടര്‍ ഓപറേറ്ററുടെ ജോലിക്ക് ചേര്‍ന്നു. കൈയില്‍ വന്നു ചേര്‍ന്ന ഭാഗ്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്ന നിരാശ സുശീല്‍ കുമാറിനുണ്ട്.

evisionnews


Keywords: Cash, Crorepathi, young, month sallary, Susheel Kumar, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad