മുംബൈ: (www.evisionnews.in) അശ്ലീല പ്രയോഗവും അപവാദവും അതിരുകടന്നപ്പോള്‍ ഓള്‍ ഇന്ത്യ ബക്‌ചോഡ് എന്ന ഓണ്‍ലൈന്‍ കോമഡി പ്രോഗ്രാമിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദത്തിന് കാരണമായ വീഡിയോയുടെ മൂന്ന് ഭാഗങ്ങളും യൂ ടൂബില്‍ നിന്ന് പിന്‍വലിച്ചു. ജനവരി 28നാണ് എഡിറ്റ് ചെയ്ത വീഡിയോ യൂ ടൂബില്‍ പ്രത്യക്ഷപ്പെട്ടത്. വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അത് പിന്‍വലിച്ചു.
'പരിപാടി തത്കാലം പിന്‍വലിക്കുന്നു. അതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഉടന്‍ വ്യക്തമാക്കും' - അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ പറയുന്നു. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ പ്രോഗ്രാമിലുടനീളം നടന്മാരായ രണ്‍വീര്‍ സിങ്ങിനെയും അര്‍ജുന്‍ കപൂറിനെയും മറ്റു പലരെയും കുറിച്ച് അശ്ലീല പരാമര്‍ശങ്ങളും അപവാദങ്ങളും പറഞ്ഞതാണ് വന്‍വിവാദമായത്.
പ്രോഗ്രാം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സാംസ്‌കാരിക മന്ത്രി വിനോദ് താവ്‌ഡെ പറഞ്ഞു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും പ്രോഗ്രാമിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പരിപാടിക്ക് ഉത്തരവാദികളായ എല്ലാവരും പരസ്യമായി മാപ്പുപറയണമെന്നാണ് അവരുടെ ആവശ്യം. ഇല്ലാത്ത പക്ഷം കരണിന്റെയും രണ്‍വീറിന്റെയും അര്‍ജുനിന്റെയും സിനിമകളുടെ പ്രദര്‍ശനങ്ങള്‍ തടയുമെന്ന ഭീഷണിയുമുണ്ട്. ഡിസംബര്‍ 24നാണ് പ്രോഗ്രാം ഷൂട്ട് ചെയ്തത്. അതിലെ പല പരാമര്‍ശങ്ങളും പല സിനിമാക്കാരെയും ചൊടിപ്പിച്ചു.
എന്നാല്‍ തമാശയെ നല്ല അര്‍ഥത്തില്‍ എടുക്കാന്‍ പഠിക്കണമെന്നാണ് കരണ്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. പ്രോഗ്രാം ഗൗരവമായെടുക്കേണ്ട കാര്യമല്ലെന്ന് ആലിയ ഭട്ടും ട്വീറ്റ് ചെയ്തു. എന്നാല്‍ ദേഷ്യത്തോടെയാണ് സൊനാക്ഷി സിന്‍ഹ പ്രതികരിച്ചത്. സൊനാക്ഷിയെയും അര്‍ജുന്‍ കപൂറിനെയും ചേര്‍ത്ത് പറഞ്ഞ അപവാദങ്ങളാണ് അവരെ ചൊടിപ്പിച്ചത്. എന്നാല്‍ രണ്‍വീര്‍ സിങ്ങും അര്‍ജുന്‍ കപൂറുംഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Sexual words, comedy program, Arjun Kapoor
Post a Comment
0 Comments