കാഞ്ഞങ്ങാട്: (www.evisionnews.in) യുവാവ് ബൈക്കിടിച്ച് മരിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ ബന്ധുക്കളെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തെ അബ്ദുല്‍ ഖാദര്‍ (40) മന്‍സൂര്‍ (40) എന്നിവരെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇഖ്ബാല്‍ ഹയര്‍ സ്‌കൂള്‍ പരിസരത്തെ ഹംസ, അബ്ദുല്ല, അഫ്‌സല്‍, അര്‍ഷാദി, ആസിഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അബ്ദുല്‍ ഖാദറിന്റെ മരുമകന്‍ റംഷീദാണ് രണ്ട് മാസം മുമ്പ് ബൈക്കപകടത്തില്‍ മരിച്ചത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. റംഷീദിന്റെ കൂടെയുണ്ടായിരുന്നവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.
Keywords: Kanahgad, case against five persons, Iqbal higher secondary school, Ramsheed
Post a Comment
0 Comments