Type Here to Get Search Results !

Bottom Ad

നായ കുറുകെ ചാടി നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു


കാഞ്ഞങ്ങാട്: (www.evisionnews.in)  നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്‌ററിലിടിച്ചു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്ക് വരികയായിരുന്ന കാര്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.
ഇതിനിടെ എതിരെ വരികയായിരുന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതോടെ റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയാണുണ്ടായത്. ഈ സമയം ലൈന്‍ ഓഫാക്കിയിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.



Keywords: Dog, uncontrol, electricity, post, bus, line off 

Post a Comment

0 Comments

Top Post Ad

Below Post Ad