Type Here to Get Search Results !

Bottom Ad

തീവണ്ടി എന്‍ജിന്റെ ചിത്രമെടുത്ത വിദ്യാര്‍ഥിയെ പിടികൂടി


മംഗളൂരു: (www.evisionnews.in) അനുവാദമില്ലാതെ തീവണ്ടി എന്‍ജിന്റെ ഫോട്ടോയെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ജീവനക്കാര്‍ പിടികൂടി. ആര്‍.പി.എഫിന് കൈമാറിയ ഇയാളെ രക്ഷിതാക്കളെ വരുത്തി താക്കീത് നല്‍കി വിട്ടയച്ചു. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം.
മെക്കാനിക്കല്‍ വിഭാഗത്തിന്റെ സ്ഥലത്ത് നിര്‍ത്തിയിട്ട ബോഗികളുടെ അടിയില്‍ ചെന്ന് യന്ത്രഭാഗങ്ങളുടെ ഫോട്ടോയെടുക്കുകയായിരുന്നു ഇയാള്‍. മെക്കാനിക്കല്‍ ജീവനക്കാര്‍ സംശയിച്ച് പിടികൂടി. വിശദീകരണത്തില്‍ ബോധ്യപ്പെടാതിരുന്നതോടെ ആര്‍.പി.എഫിന് കൈമാറുകയായിരുന്നു. ആര്‍.പി.എഫിന്റെ ചോദ്യംചെയ്യലിലാണ് താന്‍ മംഗളൂരുവില്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന വിദ്യാര്‍ഥിയാണെന്നും പഠനാവശ്യത്തിന് ചില ഫോട്ടോ എടുത്തതാണെന്നും പറയുന്നത്. രക്ഷിതാക്കളെ വരുത്തി കാര്യം ഉറപ്പുവരുത്തി. അനുവാദമില്ലാതെ ഇത്തരം ഫോട്ടോ എടുക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.


Keywords: Train Engine, capture picture, student, Manglore central rail way station
Tags

Post a Comment

0 Comments

Top Post Ad

Below Post Ad