പ്രതിഷേധിച്ച് ബോവിക്കാനം മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ബോവിക്കാനം ജുമാമസജിദിന് നേരെ നടന്ന കല്ലേറിനെ മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ഇതില്‍ പ്രകോപിതരാവാതെ സംയമനം പാലിക്കാനും പ്രദേശത്തെ യുവക്കളോട് ആഹ്വനം ചെയ്തു.
ബോവിക്കാനം ടൗണില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. പൊവ്വലില്‍ ബൊലേറോ അക്രമികള്‍ തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്ന ഇല്ലം ആംബുലന്‍സിന്റെ ഡ്രൈവര്‍ വിനോദിന് (23) പരിക്കേറ്റു. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും കടകള്‍ക്ക് നേരെയും ഇവിടെ അക്രമമുണ്ടായി. ഇതുവഴി കടന്നുപോയ സ്വയം സേവകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിഞ്ഞതായും റിപോര്‍ട്ടുകളുണ്ട്.
ബോവിക്കാനത്ത് ഐഡിയല്‍ ബേക്കറി, സിറ്റി മൊബൈല്‍ ഷോപ്പ്, ഹോട്ടല്‍ തലശേരിഎന്നിവയ്ക്ക് നേരെയും കാറിനും ആക്രമമുണ്ടായി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.അക്രമികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചനകള്‍ ഉണ്ട്
keywords : kasargod-bovikanam-povval-strong
Post a Comment
0 Comments