തിരുവന്തപുരം: (www.evisionnews.in) ഈ മാസം 25 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരം നടത്തും. വേതന വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളാണ് സമരത്തിന് തീരുമാനിച്ചത്. 50 ശതമാനം വേതനം വര്‍ധന വേണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.
അഞ്ചു വര്‍ഷം മുമ്പ് നിശ്ചയിച്ച നിരക്കിലാണ് ഇപ്പോള്‍ വേതനം നല്‍കുന്നതെന്ന് വിവിധ സംഘടനകളുടെ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വേതന വര്‍ധനവിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് നിയോഗിക്കപ്പെട്ട കമ്മീഷന്റെ തെളിവെടുപ്പ് ഒന്‍പതു മാസം മുമ്പേ പൂര്‍ത്തിയായിട്ടും തീരുമാനമെടുക്കാന്‍ ബസുടമകള്‍ തയ്യാറായിട്ടില്ലെന്നു സമരസമിതി ആരോപിച്ചു. വേതന വര്‍ധനവു സംബന്ധിച്ച ചര്‍ച്ചയ്ക്കു പോലും ഉടമകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യവും ശക്തമാക്കിയിട്ടുണ്ട്.
Keywords: State, Bus, strike, Charge, workers
Post a Comment
0 Comments