തിരുവനന്തപുരം (www.evisionnews.in): ഡീസല്‍ വിലയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ യാത്രാ ചരക്കുകൂലി കുറക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതു സംബന്ധിച്ച ആലോചനാ യോഗം ഫെബ്രുവരി 10ന് എറണാക്കുളം ഗസ്റ്റ് ഹൗസില്‍ ചേരും.
സര്‍ക്കാര്‍ സ്വകാര്യ ബസുടമകളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപണവും നിലവിലുണ്ട്. ബസ് ചാര്‍ജ് വര്‍ധിച്ചതിന് ശേഷം ഡീസലിന് 14 രൂപയോളം കുറഞ്ഞിട്ടുണ്ട്. എന്നാലും കൂട്ടിയ യാത്രാചരക്കു കൂലി നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ കുറവുണ്ടാക്കാന്‍ ചരക്കുകൂലി കുറക്കുന്നതിലൂടെ കഴിയുമെങ്കിലും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയാറാവുന്നില്ല. ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധന ചൂണ്ടിക്കാട്ടിയാണ് കാലാകാലങ്ങളില്‍ ബസ് ലോറി നിരക്കുകളും ഓട്ടോടാക്‌സി നിരക്കുകളും നിശ്ചയിക്കുന്നത്.
രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിരക്ക് കുറക്കാനാവൂ എന്നുമാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഡീസല്‍ വില കൂടുമ്പോള്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിരക്കു വര്‍ധന ശുപാര്‍ശ ചെയ്യുന്ന കമീഷന്‍ വില കുറഞ്ഞിട്ടും ഇതുവരെയും ചാര്‍ജ് കുറക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടില്ല.
എന്നാല്‍ കമീഷന്‍ തുടര്‍ന്ന് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ശിപാര്‍ശ സമര്‍പ്പിക്കുമ്പോഴേക്കും ഈ മാസം പിന്നിടുമെന്നാണ് സൂചന. കമീഷന്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ ശിപാര്‍ശ നല്‍കുന്നത് പരമാവധി നീട്ടിവെപ്പിക്കാനാണ് സ്വകാര്യ ബസുടമകള്‍ ശ്രമിക്കുന്നത്.
Keywords: trivandram-bus-yathra-rate-decrease-Report-commission-Auto-taxi
Post a Comment
0 Comments