Type Here to Get Search Results !

Bottom Ad

ബുര്‍ജ് ഖലീഫയിലെ 'തീപ്പിടിത്തം': ഫോട്ടോ വൈറലാകുന്നു

ദുബായ്: (www.evisionnews.in)  ബുര്‍ജ് ഖലീഫയില്‍ തീപ്പിടിത്തമുണ്ടായതായുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അംബരചുംബിയായ കെട്ടിടത്തില്‍ നിന്ന് വെളിച്ചവും പുകയും വമിക്കുന്നതായുള്ള ചിത്രങ്ങളാണ് തെറ്റിദ്ധാരണ പരത്തി തീപടരുംപോലെ പ്രചരിക്കുന്നത്. എന്നാല്‍, പ്രചാരണം വ്യാജമാണെന്നും ബുര്‍ജ് ഖലീഫ സുരക്ഷിതമാണെന്നും ദുബായ് പോലീസ് വ്യക്തമാക്കി. 
ട്വിറ്റര്‍ വഴിയാണ് ആശങ്ക പരത്തുന്ന പ്രചാരണം കാര്യമായി നടക്കുന്നത്. പുകയും വെളിച്ചവും ഒത്തുചേര്‍ന്ന് ബുര്‍ജ് ഖലീഫയെ വലയം ചെയ്യുന്ന നിരവധി ദൃശ്യങ്ങള്‍ ട്വിറ്റര്‍ വഴി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഗോപുരത്തിന് മീതേയായി ഉരുണ്ടുകൂടിയ കാര്‍മേഘങ്ങളാണ് ഇത്തരമൊരു ദൃശ്യത്തിന് വഴിയൊരുക്കിയതെന്ന് പോലീസ് നല്‍കിയ മറു ട്വീറ്റില്‍ വിശദമാക്കുന്നു. മേഘങ്ങള്‍ ഘനീഭവിച്ചതുമൂലമുണ്ടായ അത്യപൂര്‍വ അവസ്ഥാവിശേഷമാണ് ഇത്തരമൊരു കാഴ്ചയ്ക്ക് കാരണമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

evisionnews


Keywords: Burj Khaleefa, vedio, photo, Twitter, tweet, Dubai police, evisionnews.in, Dubai
Tags

Post a Comment

0 Comments

Top Post Ad

Below Post Ad