കാസര്‍കോട്:(www.evisionnews.in) ആഗോളവിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പെട്രോളിനും ഡീസലിനും വില കുറച്ചിട്ടും കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധനവില്‍ കുറവ് വരുത്താത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ ഈ വിഷയത്തില്‍ സംസ്ഥാനത്തെ യുവജനസംഘടനകള്‍ പാലിക്കുന്ന മൗനം ചര്‍ച്ചാവിഷയമാകുന്നു.
കേരളത്തിലെ ശക്തമായ യുവജനസംഘടനകളായഢി വൈ എഫ് ഐ, യൂത്ത് ലീഗ്,യൂത്ത് കോണ്‍ഗ്രസ്സ്,യുവമോര്‍ച്ച തുടങ്ങിയവയൊന്നും ബസ് ചാര്‍ജ് വിഷയത്തില്‍ പ്രതികരിക്കുന്നില്ല.മററ് പല സംസ്ഥാനങ്ങളിലും ബസ് ചാര്‍ജില്‍ കുറവ് വരുത്തിയിട്ടും കേരളത്തില്ട കുറയ്ക്കാന്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.ഈ സാഹചര്യത്തില്‍ വലിയൊരു ജനകീയപ്രശ്‌നമായ ബസ്ചാര്‍ജ് വിഷയത്തില്‍ ഇടപെടാതെ യുവജനസംഘടനകള്‍ മാറിനില്‍ക്കുന്നത് അണികളുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.ഏത് പ്രശ്‌നത്തിലും ഇടപെടാറുളള ഢി വൈ എഫ് ഐ സമീപകാലത്തായി ഒരു അടിസ്ഥാന പ്രശ്‌നത്തിലും ഇടപെടാതെ മാറി നില്‍ക്കുകയാണ്.ഈ നിസ്സംഗതയ്‌ക്കെതിരെ അണികള്‍ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു.
keywords : kerala-bus-charge-rate-price-high-youth-workers-silence
Post a Comment
0 Comments