കാഞ്ഞങ്ങാട് : (www.evisionnews.in) സ്വര്‍ണാഭരണങ്ങളുമായി കാമുകനോടൊപ്പം നാടു വിട്ട ഭര്‍തൃമതി കോടിയില്‍ ഹാജരായി.
ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഗംഗാധരന്‍- എ സുമിത്ര ദമ്പതികളുടെ മകള്‍ സുനിലയാണ് (26) ഇന്നലെ വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായത്.
കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് സുനില അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ജനുവരി 29 നാണ് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഉണ്ണികൃഷ്ണനോടൊപ്പം സുനില വീടു വിട്ടത്.
ഇത് സംബന്ധിച്ച്‌സുനിലയുടെ മാതാവ് സുമിത്ര നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃമതിയും ഉണ്ണികൃഷ്ണനും കണ്ണൂരിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് ഇരുവരും ഇന്നലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പിന്നീടാണ് യുവതി കോടതിയില്‍ ഹാജരായത്.
Keywords: Court, lover, wife, Hosdurg, Kadappuram, Gamgadharan, A.Sumithra, Sunila