പടന്നക്കാട്: (www.evisionnews.in) നെഹ്‌റു കോളേജിനു നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. കോളേജ് മൈതാനത്തിന്റെ ചുറ്റുമതിലാണ് തകര്‍ക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു കാഞ്ഞങ്ങാട് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ ടി. കുഞ്ഞിക്കൃഷ്ണനെതിരെ കോളേജ് അധികൃതര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
മതില്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കോളേജ് യൂണിറ്റ് പ്രകടനം നടത്തി.കോളേജ് മൈതാനത്തിനു കോളേജ് അധികൃതര്‍ ചുറ്റുമതില്‍ പണിതതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ധര്‍ണ നടത്തുകയും കോളേജിനു മുമ്പില്‍ പ്രതീകാത്മക കളിക്കളം തീര്‍ക്കുകയും ചെയ്തു. കോളേജ് ക്യാംമ്പസ് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണു മതില്‍ കെട്ടിയതെന്നാണു കോളേജ് അധികൃതരുടെ വിശദീകരണം.
Keywords: nehru college, ground
Post a Comment
0 Comments