ബോവിക്കാനം: (www.evisionnews.in) ഞായറാഴ്ച രാത്രി ബോവിക്കാനം പൊവ്വല്‍ ഭാഗങ്ങളില്‍ ആരാധനാലയത്തിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോവിക്കാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പ്രദേശത്ത് ഏതാണ്ട് പൂര്‍ണ്ണം. വ്യാപാരി വ്യവസായി ബോവിക്കാനം യൂണിറ്റ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. പ്രദേശത്തെ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്തിയ വിദ്യാര്‍ത്ഥികള്‍ താരതമ്യേന കുറവാണ്. സ്ഥലത്ത് സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് ബോവിക്കാനത്ത് അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്റെയും മുസ്ലിം ലീഗ് പ്രാദേശിക കമ്മിറ്റിയുടെയും കീഴില്‍ പ്രകടനം നടത്തി. ആക്രമികളെ ഉടന്‍ നിയമത്തിന് മുന്നില്‍കൊണ്ട് വരണമെന്നും കനത്ത നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പോലീസ് ഗ്രാനേഡ് ഉപയോഗിച്ച് അക്രമികളെ വിരട്ടിയോടിച്ചിരുന്നു. ഉത്തരമേഖല ഡി.ഐ.ജി. ദിനചന്ദ്ര കശ്യപ്, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ.സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
Keywords: Bovikkanam, Harthal, shop, closed, Sunday, Vyapari Vyavasai Ekopana samithi Bovikanam Unit,
Post a Comment
0 Comments