Type Here to Get Search Results !

Bottom Ad

ആഗോളവില്‍പനയില്‍ ഹാര്‍ലി ഡേവിഡ്‌സണിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് കുതിക്കുന്നു. 700 സിസിയില്‍ അധികം കരുത്തുള്ള എന്‍ജിനോടു കൂടിയ ഹാര്‍ലി ഡേവിഡ്‌സണാണ് പതിറ്റാണ്ടുകളായി ആഗോളനിരത്തിലെ ചക്രവര്‍ത്തി. ഈ സ്ഥാനത്തിനാണ് ഇപ്പോള്‍ ഇളക്കം തട്ടുന്നത്.

2014ല്‍ ഹാര്‍ലിയെക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വിറ്റത് റോയല്‍ എന്‍ഫീല്‍ഡാണ് എന്ന വസ്തുത ഹാര്‍ലിയുടെ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. 2014ല്‍ ആഗോളതലത്തില്‍ 2.67 ലക്ഷം ഹാര്‍ലി ബൈക്കുകളാണ് വിറ്റത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റേത് മൂന്ന് ലക്ഷം കടന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ എന്‍ഫീല്‍ഡിന്റെ വിപണി വിഹിതം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോളവിപണിയില്‍ മൂന്ന് ശതമാനമാണ് ഹാര്‍ലിയുടെ വളര്‍ച്ചയെങ്കില്‍ എന്‍ഫീല്‍ഡിന്റേത് 70 ശതമാനമാണ്.

പത്ത് വര്‍ഷം മുമ്പ് ആഭ്യന്തരവിപണിയില്‍ എന്‍ഫീല്‍ഡിന്റെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു. പിന്നീട് ക്ലാസിക്, തണ്ടര്‍ബേര്‍ഡ്, കോണ്ടിനെന്റല്‍ ജിടി തുടങ്ങിയ മോഡലുകളുമായി എന്‍ഫീല്‍ഡ് കളം നിറഞ്ഞു.

എന്‍ഫീല്‍ഡിനെ അപേക്ഷിച്ച് വന്‍ പ്രീമിയം മോഡലാണ് ഹാര്‍ലി. ഹാര്‍ലിയുടെ ഏറ്റവും വില കുറഞ്ഞ മോഡലിന്റെ അഞ്ച് ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞപ്പോള്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും ചെലവേറിയ മോഡലിന്റെ രണ്ട് ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.

keywords : world-trade-harleydavidson-royal-enfield

Post a Comment

0 Comments

Top Post Ad

Below Post Ad