Type Here to Get Search Results !

Bottom Ad

ബി ജെ പി നേതാക്കള്‍ പ്രതികളായ പോലീസ് സ്‌ററേഷന്‍ ആക്രമണകേസില്‍ വിചാരണ തുടങ്ങി


കാഞ്ഞങ്ങാട്: (www.evisionnews.in)  ബി ജെ പി നേതാക്കള്‍ പ്രതികളായ ബേക്കല്‍ പോലീസ് സ്‌ററേഷല്‍ ഉപരോധിച്ച കേസില്‍ വിചാരണ തുടങ്ങി.ബി ജെ പി സംസ്ഥാന ജനറല്‍ സിക്രട്ടറി കെ സുരേന്ദന്‍, ദേശീയ സമിതിയംഗം മടിക്കൈ കമമാരന്‍,തിടങ്ങി 30 ഓളം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ കേസിന്‌റ വിചാരണയാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ആരംഭിച്ചത്.2012മാര്‍ച്ച് 2ന് ഉദുമയിലെ ഒരു ആരാധനാലയത്തിന് നേരെയുണ്ടായഅക്രമവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തികയും ബി ജെ പി പ്രവര്‍ത്തകനായ ബാലാജിയെ കസ്‌ററഢിയിലെടുക്കുകയും ചെയ്തിരുന്നു. ഇതില്‍പ്രതിഷേധിച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ ബേക്കല്‍ പോലീസ് സ്‌ററേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്. പോലീസ് സ്‌ററേഷന്‍ വളപ്പില്‍ അതിക്രമിച്ചി കയറി മാര്‍ഗ തടസ്സമുണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരെയുളള കേസ്.


Keywords: BJP, leaders, police station, Kanhangad, k.Surendran, Madikkai Kammaran

Post a Comment

0 Comments

Top Post Ad

Below Post Ad