Type Here to Get Search Results !

Bottom Ad

മീനാപ്പീസ് കടപ്പുറം ചുവപ്പില്‍ നിന്ന് കാവിയിലേക്ക്

കാഞ്ഞങ്ങാട് (www.evisionnews.in): സി.പി.എം ശക്തി കേന്ദ്രമായ കാഞ്ഞങ്ങാട്ടെ മീനാപ്പീസ് കടപ്പുറം കാവിയണിയുന്നു. ഇവിടെ സി.പി.എമ്മില്‍ നിന്നും 150ഓളം പേര്‍ രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതിന് പുറമെ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ രാജി വെച്ചതായി ബി.ജെ.പി നേതൃത്വം പറഞ്ഞു. 
evisionnews


രാജി വെച്ച പ്രവര്‍ത്തകര്‍ക്ക് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് മീനാപ്പീസ് കടപ്പുറത്ത് ബി.ജെ.പി സ്വീകരണം നല്‍കും. സ്വീകരണയോഗം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ജില്ലാ സെക്രട്ടറി അഡ്വ.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിക്കും. അതേ സമയം പാര്‍ട്ടി മെമ്പര്‍മാരാരും രാജി വെച്ചിട്ടില്ലെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.

Keywords: Kasaragod-meenapees-kadappuram-cpm-bjp


Post a Comment

0 Comments

Top Post Ad

Below Post Ad