തളിപ്പറമ്പ്: (www.evisionnews.in) സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. മണക്കടവ് ചീക്കാട്ടെ കൂന്താളൂര്‍ രാജനാണ് (52) മരിച്ചത്. ഇന്ന് രാവിലെ 9.30ന് മംഗലാപുരം കെഎംസി ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ജയകൃഷണന്‍ മാസ്റ്റര്‍ ബലിദാനദിനം കഴിഞ്ഞ് പയ്യന്നൂരില്‍ നിന്ന് തിരിച്ചുപോകവേ ഒടുവള്ളിത്തട്ടില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റ രാജന്‍ ഇത്രയും നാള്‍ അബോധാവസ്ഥയില്‍ ആയിരുന്നു. ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അംഗമാണ്. ഏഴു വര്‍ഷമായി ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്.
ഉദയഗിരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുവരും. മണക്കടവ്, കരുവഞ്ചാല്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കരിക്കും. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലും ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലും ഇന്ന് വൈകിട്ട് ആറു വരെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്്. എന്നാല്‍ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
കല്ലേറില്‍ രാജനൊപ്പമുണ്ടായിരുന്ന കൂത്തുപറമ്പ് വേറ്റുമ്മലിലെ അജീഷ്, രഞ്ജിത്ത് എന്നീ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. തളിപ്പറമ്പ് പോലീസ് അന്വേഷിച്ച കേസില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Keywords: Kaller, Hospital, BJP, Manakkadav, Cheekkatt, Koonthalloor, Rajan
Post a Comment
0 Comments