Type Here to Get Search Results !

Bottom Ad

നാല് കുട്ടികളെയാണ് 40 പട്ടിക്കുട്ടികളെയല്ല ജനിപ്പിക്കാന്‍ പറഞ്ഞത്: ബിജെപി നേതാവ് വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി: (www.evisionnews.in)  ഹിന്ദുസ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ ബിജെപി നേതാവ് സാധ്‌വി പ്രചി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. താന്‍ ആവശ്യപ്പെട്ടത് ‘നാല് കുട്ടികളെ പ്രസവിക്കാനാണ്, അല്ലാതെ 40 പട്ടിക്കുട്ടികളെ പ്രസവിക്കാനല്ല’ എന്നാണ് സാധ്‌വിയുടെ പുതിയ പ്രസ്താവന.
ഹിന്ദു കുടുംബത്തില്‍ നാല് മക്കള്‍ വേണമെന്ന സാധ്‌വിയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാല് കുട്ടികളുണ്ടെങ്കില്‍ ഒരാളെ അതിര്‍ത്തികാക്കാന്‍ നിയോഗിക്കാം. മറ്റൊരാളെ സമൂഹത്തെ സേവിക്കാന്‍ വിടാം. ഒരാളെ സന്ന്യാസിയാക്കാം. രാഷ്ട്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ഒരാളെ വിഎച്ച്പിയില്‍ അംഗമാക്കാം. അതുകൊണ്ടുതന്നെ രാഷ്ട്രപുരോഗതിക്ക് നാലുമക്കളെങ്കിലും വേണമെന്നും രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന യോഗത്തില്‍ വിഎച്ച്പി നേതാവ് അഭിപ്രായപ്പെട്ടു.
ഹിന്ദുസ്ത്രീകള്‍ക്ക് നാല് മക്കളെങ്കിലും വേണമെന്ന ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

evisionnews


Keywords: New Delhi, BJP leader,Sadhvi Prachi, Sakshi Maharaj
Tags

Post a Comment

0 Comments

Top Post Ad

Below Post Ad