Type Here to Get Search Results !

Bottom Ad

ബിജെപി പ്രവര്‍ത്തകനെയും കുടുംബത്തെയും കാര്‍ തടഞ്ഞ് അക്രമിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): ബി.ജെ.പി പ്രവര്‍ത്തകനെയും കുടുംബത്തെയും ഒരു സംഘം കാര്‍ തടഞ്ഞ് അക്രമിച്ചു. മാണിക്കോത്ത് പനക്കോല്‍ ഷാജിയും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാര്‍ ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ഒരു സംഘം ആള്‍ക്കാര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിന് പുറമെ കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. 

ഉദുമയിലുള്ള ഭാര്യയുടെ തറവാട്ടില്‍ തെയ്യംകെട്ട് മഹോത്സവം കഴിഞ്ഞ് ഷാജിയും കുടുംബവും കാറില്‍ തിരിച്ച് വരുമ്പോഴാണ് അക്രമുണ്ടായത്. കാര്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Keywords: Kasaragod-bjp-family-sunday-night-maholsavu


Post a Comment

0 Comments

Top Post Ad

Below Post Ad