ബോവിക്കാനം (www.evisionnews.in): പൊവ്വലിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സുള്ള്യ അജ്ജാപ്പുരത്തെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (29)യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 9.15 മണിയോടെ പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിന് സമീപം മൂന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുഹറയ്ക്ക് പരിക്കേറ്റത്. അജ്ജാപുരത്ത് നിന്നും ചേരൂരിലുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു സുഹ്‌റയും ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയും. അതിനിടെ ദിശതെറിച്ച് വന്ന ഒരു ബൈക്കാണ് അപകടത്തിന് കാരണമായത്. മക്കള്‍: റാഷിദ്, മസ്‌ന.
Keywords: Kasaragod-bovikkanam-povval-bike-accident-sullya
Post a Comment
0 Comments