രാജപുരം (www.evisionnews.in): ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിനിയായ ഭര്‍തൃമതി മരിച്ച സംഭവത്തില്‍ സഹോദരനെതിരെ പോലീസ് കേസെടുത്തു. ബളാംന്തോട് പുലിക്കടവിലെ ദാസപ്പന്‍-രാജമ്മ ദമ്പതികളുടെ മകളും രാജപുരം ടെന്‍ത് പയസ് കോളേജിലെ ബിഎ ഇക്കണോമിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ആതിര (21) മരിച്ച സംഭവത്തില്‍ സഹോദരന്‍ അനൂപിനെതിരെയാണ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാഴാഴ്ച രാവിലെ ബളാന്തോട്ടാണ് അപകടമുണ്ടായത്. ആതിരയെയും ഒരു വര്‍ഷം പ്രായമുള്ള മകന്‍ കാര്‍ത്തികിനെയും കൊണ്ട് അനൂപ് ഓടിച്ചുപോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. കാര്‍ത്തികിന്റെ ഒന്നാം പിറന്നാള്‍ ദിനമായ ഇന്നലെ കുട്ടിയെയും കൂട്ടി ബളാന്തോടിനടുത്തുള്ള മായത്തി ഭഗവതി ക്ഷേത്രത്തില്‍ പോയി തൊഴുതു മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഗള്‍ഫുകാരനായ കുറ്റിക്കോലിലെ ശിശുപാലനാണ് ആതിരയുടെ ഭര്‍ത്താവ്.
Keywords: Kasaragod-rajapuram-student-died-electric-post-case-agaist-brother
Post a Comment
0 Comments