Type Here to Get Search Results !

Bottom Ad

വിഷന്‍ 2020 ബദിയടുക്ക, 9.5 കോടി രൂപയുടെ വികസന പദ്ധതിക്ക് രൂപ രേഖയായി


ബദിയടുക്ക: (www.evisionnews.in)  പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ബദിയടുക്ക ഗ്രാമപഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കുന്ന ബദിയടുക്ക ഡവലപ്‌മെന്റ് ക്യാമ്പയിന്റെ ഭാഗമായി 9.5 കോടി രൂപയുടെ പദ്ധതിക്ക് രൂപ രേഖയായി. 
ബദിയഡുക്ക ടൗണ്‍ ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കല്‍ 75 ലക്ഷം രൂപ, ബദിയഡുക്ക ബസ് സ്റ്റാന്റ് നിര്‍മാണം 1 കോടി രൂപ, ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം 25 ലക്ഷം രൂപ, ബദിയഡുക്ക ബോളുക്കട്ട മൈതാനം വിപുലീകരിക്കല്‍ 6 ലക്ഷം രൂപ, ബദിയഡുക്ക ബസ് സ്റ്റാന്റില്‍ പൊതു കക്കൂസ് 6.5 ലക്ഷം രൂപ, കിസാന്‍ ജ്യോതി കാര്‍ഷിക വികസന പദ്ധതിക്ക് 40 ലക്ഷം രൂപ, ഗ്രാമീണ റോഡുകളുടെ അഭിവൃദ്ധിക്ക് 1 കോടി രൂപ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 1 കോടി 52 ലക്ഷം രൂപ, ആരോഗ്യ വിദ്യഭ്യാസ മേഘലയ്ക്ക് 40 ലക്ഷം രൂപ,ദാരിദ്ര ലഘൂകരണം സാമൂഹ്യ ക്ഷേമം കുട്ടികളുടെയും അമ്മമാരുടെയും സമഗ്ര വികസനം എന്നിവയ്ക്ക് 2 കോടി 25 ലക്ഷം രൂപ, വകയിരുത്തിയിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സ്വാസ്രയ സ്വയം പര്യപ്ത സുസ്ഥിര ഗ്രാമമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി എല്ലാ മേഖലകളുടെയും സമഗ്രവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള പദ്ധതിക്കാണ് രൂപം നല്‍കിയത്.
 ഇതിന്റെ ഭാഗമായി 2015ഓടു കൂടി സമ്പൂര്‍ണ്ണ കുടിവെള്ളം, വൈദ്യുതി എന്നീ ലക്ഷ്യം കൈവരിക്കും. 2020 ആകുമ്പോഴേക്കും കേരളത്തിലെ ആദ്യ സ്വാശ്രയ സ്വയം പര്യപ്ത സുസ്ഥിര ഗ്രാമമാക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പര്‍ തസ്ലിമ ഹാരിസ്, സവിത എം.പി, അബ്ദുല്‍ ഹമീദ് പള്ളത്തടുക്ക, അന്‍വര്‍ ഓസോണ്‍, ഗംഗാധര ഗോളിയടുക്ക, അബ്ദുല്‍ റഹിമാന്‍ സി.എച്ച്, ഷീല കെ.ഭട്ട്, സെക്രട്ടറി ബി.സൂഫി എന്നിവര്‍ സംബന്ധിച്ചു. യോഗത്തില്‍ പ്ലാന്‍ കോര്‍ഡിനേറ്റര്‍ ദിനേഷന്‍ സ്വാഗതവും സുഭാഷ് ബി നന്ദിയു ം പറഞ്ഞു.

evisionnews


Keywords: Vision 2020 Badiaduka, Development, Seminar, N.A Nellikkunn MLA, Mahin Kelot, Anvar Ozone, Plan

Post a Comment

0 Comments

Top Post Ad

Below Post Ad