ക്യാംപ്‌നൗ: (www.evisionnews.in) സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. വില്ലാറയലിനെ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കാറ്റലന്‍ ക്ലബ് തോല്‍പിച്ചത്. ജയത്തോടെ 50 പോയിന്റായ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
മുപ്പതാം മിനിറ്റില്‍ ചെറിഷെവിലൂടെ വില്ലാറയലാണ് മുന്നിലെത്തിയത്. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നെയ്മറിലൂടെ ബാഴ്‌സ മറുപടി നല്‍കി. റഫീഞയുടേതായിരുന്നു അടുത്ത ഊഴം. വിറ്റോയിലൂടെ വില്ലാറയല്‍ സമനില പിടിച്ചുവെങ്കിലും ലയണല്‍ മെസ്സിയുടെ ഗോളിലൂടെ ബാഴ്‌സ ജയം ഉറപ്പിച്ചു.
അല്‍മേരിയ, സെല്‍റ്റാ ഡി വിഗോ, ഗ്രാനഡ, അത്‌ലറ്റിക് ക്ലബ്, സെവിയ്യ ടീമുകളും ജയം നേടി.
Keywords: Spanish league, Barcelona, vicotry, Villa real, Messi, Neymar,
Post a Comment
0 Comments