ഹൊസൂര്‍ (www.evisionnews.in): ബാംഗ്ലൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40 ഓടെ കര്‍ണാടകയിലെ ഹുസൂറിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എസി ഉള്‍പ്പെടെ 9 കോച്ചുകളാണ് അപകടത്തില്‍ പെട്ടത്. D8, D9 ബോഗികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ ബോഗികളില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ബാംഗ്ലൂരില്‍ നിന്ന് ആറുമണിക്കാണ് എറണാക്കുളത്തിലേക്ക് പുറപ്പെട്ടത്.
കേരളത്തിലേക്കുള്ള ട്രെയിനായതിനാല്‍ യാത്രക്കാരില്‍ കൂടുതല്‍ പേരും മലയാളികളാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായത് കൊണ്ട് തന്നെ ബോഗികള്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഉള്‍പ്രദേശത്താണ് അപകടം നടന്നത് എന്നതിനാല്‍ പുറംലോകം അപകടത്തെ കുറിച്ച് അറിയാന്‍ വൈകിയതും അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: banglor-ernakulam-intercity-express-accident-passengers-train-died-
Post a Comment
0 Comments