Type Here to Get Search Results !

Bottom Ad

40 വര്‍ഷമായി ടെസ് ചിരിച്ചിട്ടില്ല; മുഖത്ത് ചുളിവുകള്‍ വീണാലോ !

ടെസ് ക്രിസ്റ്റ്യന്‍ എന്ന 50കാരി കഴിഞ്ഞ 40 വര്‍ഷമായി ചിരിക്കാറില്ല. അതിന്റെ കാരണം കേള്‍ക്കുന്നവര്‍ ഒരുപക്ഷെ, ചിരിച്ചേക്കാം. മുഖത്ത് ചുളിവുകള്‍ വീഴുമോ എന്ന് ഭയന്ന് ടെസ് മനഃപൂര്‍വം എടുത്ത തീരുമാനമാണിത്.
മുഖത്തെ പേശികളെ നിയന്ത്രിക്കാന്‍ താന്‍ പരിശീലിച്ചതാണ് 50ാം വയസിലും തന്റെ മുഖത്ത് ഒരു ചുളിവുപോലുമില്ലാത്തതിന്റെ കാരണമെന്നാണ് ടെസ് പറയുന്നത്. സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടെസ് എന്നും യുവത്വം കാത്ത് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കൃത്രിമ സൗന്ദര്യ വര്‍ധക വസ്തുക്കളെക്കാള്‍ താന്‍ മുന്‍തൂക്കം നല്‍കുന്നത് ഇത്തരം പരീക്ഷണങ്ങള്‍ക്കാണെന്ന് ടെസ് പറയുന്നു. 
 കിം കര്‍ദാഷിയാനും പ്രശസ്ത റാപ് ഗായകന്‍ കെന്‍യെ വെസ്റ്റുമുള്‍പ്പടെ ചിരി നിര്‍ത്തി ചുളിവ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

evisionnews


Keywords: 40 years, avoid smile, to be pretty and smart, Tess christian, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad