Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവര്‍ തറവാട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

അജാനൂര്‍: (www.evisionnews.in) കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ അടോട്ട് കൂലോത്ത് വളപ്പിലെ വണ്ണാര്‍ വളപ്പില്‍ സുരേശനെ(38) തെക്കേ വെള്ളിക്കോത്തെ തറവാട് വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പരിസരവാസികള്‍ മൃതദേഹം കണ്ടെത്തിയത്. സുരേശന്‍ കുടുംബ സമേതം തറവാട് വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം ഭാര്യ ഉദുമ സ്വദേശിനി നളിനിയും മകന്‍ ദേവദത്തിനോടുമൊപ്പം സുരേശന്‍ ഭാര്യ ഗൃഹത്തിലേക്ക് ചെന്നിരുന്നു. ഭാര്യയെയും മകനെയും ഭാര്യാഗൃഹത്തിലാക്കി സുരേശന്‍ മടങ്ങുകയും ചെയ്തു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് സുരേശന്‍ ജീവനൊടുക്കിയത്. അമ്മയും സഹോദരങ്ങളുമൊക്കെ അടോട്ട് പ്രദേശത്താണ് താമസം. സുരേശന്റെ കൈക്ക് കഴിഞ്ഞ ദിവസം സാരമായി പരിക്കേറ്റിരുന്നു. ജനലിലിടിച്ചാണ് കൈക്ക് പരിക്കേറ്റതെന്ന് പറയപ്പെടുന്നു. 
ഹൊസ്ദുര്‍ഗ് പോലീസ് ജഡം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂലോത്ത് വളപ്പിലെ പരേതനായ അമ്പാടിയുടെയും ചിരുതയുടെയും മകനാണ്. സി ഐ ടി യു പ്രവര്‍ത്തകനും വെള്ളിക്കോത്തെ ചുമട്ടുതൊഴിലാളിയുമായ പ്രഭാകരന്‍, ഭരതന്‍(ഇലക്ട്രീഷ്യന്‍), രാജേഷ്, രമേശന്‍(ഇരുവരും ഗള്‍ഫ്), ശാരദ, ശ്യാമള, സുമതി, ശ്രീജ, സുമി എന്നിവര്‍ സഹോദരങ്ങളാണ്. 

evisionnews


Keywords: Auto driver, hang, Adott koolot valappile vannar valappil sureshan

Post a Comment

0 Comments

Top Post Ad

Below Post Ad