പെര്‍ത്ത്: (www.evisionnews.in) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഓള്‍റൗണ്ട് മികവില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ കാള്‍ട്ടണ്‍ മിഡ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് റണ്‍ അകലെവച്ച് സെഞ്ച്വറി നഷ്ടപ്പെട്ട ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് മികവില്‍ എട്ട് വിക്കറ്റില്‍ 278 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിന് 39.1 ഓവറില്‍ 166 റണ്‍സ് മാത്രമാണ് നേടാനായത്. നാലു വിക്കറ്റെടുത്ത മാക്‌സ്‌വെല്‍ തന്നെയാണ് ഇംഗ്ലിഷ് ഇന്നിങ്‌സിനും അന്ത്യം കുറിച്ചത്.
33 റണ്‍സെടുത്ത രവി ബൊപ്പാരയാണ് ടോപ്‌സ്‌കോറര്‍. മൊയിന്‍ അലി 26 ഉം റൂട്ട് 25 ഉം ബ്രോഡ് 24 ഉം റണ്‍സാണെടുത്തത്. ജോണ്‍സണ്‍ മൂന്ന് വിക്കറ്റെടുത്തു.
മാക്‌സ്‌വെല്‍ 98 പന്തില്‍ നിന്നാണ് 95 റണ്‍സെടുത്തത്. മാഷ് 60ഉം ഫോക്‌നര്‍ 50ഉം (നോട്ടൗട്ട്) റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 141 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെയും മാഷിന്റെയും കൂട്ടുകെട്ട്. ബ്രോഡിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഇംഗ്ലണ്ടിനുവേണ്ടി ബ്രോഡ് മൂന്നും ആന്‍ഡേഴ്‌സണ്‍ രണ്ടും വിക്കറ്റെടുത്തു.
Keywords: Australia, Perth, Maxwell, England, Ravi Bopara
Post a Comment
0 Comments