കുമ്പള: (www.evisionnews.in) സ്വകാര്യബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ ആക്രമിച്ചു. പരിക്കേറ്റ ബായാര്‍, ബെള്ളൂരിലെ കണ്ടക്ടര്‍ ഇബ്രാഹിം ഉനൈസ് (25), ക്ലീനര്‍ മന്‍സൂര്‍ എന്നിവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.15 മണിയോടെ മുളിഗദ്ദെ, ബെദിരപ്പദവിലാണ് സംഭവം. ഉപ്പള-ബെരി പദവ് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരാണ് ഇരുവരും. ബെരിപദവിലേയ്ക്കു പോവുകയായിരുന്ന ബസിനെ ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തുകയും പിന്നാലെ ജീപ്പിലെത്തിയ സംഘം അക്രമിക്കുകയുമായിരുന്നുവെന്നു പരിക്കേറ്റ ജീവനക്കാര്‍ പരാതിപ്പെട്ടു. റോഡു മുറിച്ചു കടക്കുകയായിരുന്ന ആളെ കണ്ടിട്ടും ബസ് നിര്‍ത്തിയില്ലെന്നു ആരോപിച്ചായിരുന്നു അക്രമമത്രെ.
Keywords: Bus worker, Kumbala private hospital, bus
Post a Comment
0 Comments