കാഞ്ഞങ്ങാട് (www.evisionnews.in): ക്ഷേത്ര ഉത്സവപ്പറമ്പില്‍ ഗാനമേളയ്‌ക്കെത്തിയ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ടിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് മൂലക്കണ്ടം യൂണിറ്റ് പ്രസിഡണ്ട് മണി കുമാറി (26)നെയാണ് അക്രമിച്ചത്.
കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ഗാനമേള നടത്തിയിരുന്നു. ഗാനമേളയ്‌ക്കെത്തിയ മണി കുമാറിനെ സ്വരാഗ്, സമര്‍ത്ഥ്, ബൈജു തുടങ്ങി 30ഓളം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നിലയില്‍ മണി കുമാറിനെ മാവുങ്കാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords; Kasaragod-kanhangad-temple-song-show-youth-congress-president-attack
Post a Comment
0 Comments